പ്രിയ സുഹൃത്തേ,
രാജ്യപുരോഗതിയുടെ അടിസ്ഥാനം വികസനത്തിനുള്ള ആസൂത്രണമാണ്. ആസൂത്രണത്തിന്റെ അടിത്തറ സ്റ്റാറ്റിസ്റ്റിക്സും. ഗണിതവാസനയും സംഖ്യകളോടുള്ള സ്നേഹവും അപഗ്രഥന ബുദ്ധിയും ഉള്ളവർക്കു യോജിച്ച പഠന മാർഗ്ഗമാണ് സ്റ്റാറ്റിസ്റ്റിക്സ്. പൊതുജനാരോഗ്യം, വ്യവസായം, ദേശീയ സുരക്ഷ, ഐ ടി തുടങ്ങി എല്ലാ മേഖലകളിലും സ്റ്റാറ്റിസ്റ്റിക്സിന് പ്രാധാന്യമുണ്ട്. സാധ്യതകളുടെ വിശാലമായ ഒരു ലോകം തന്നെ സ്റ്റാറ്റിസ്റ്റിക്സ് ഇന്ന് തുറന്നു തരുന്നു.
ഗണിതം ഒരു കരിയറായി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന +2 കഴിഞ്ഞ വിദ്യാർത്ഥികൾക്കായി സ്റ്റാറ്റിസ്റ്റിക്സിന്റെ അനന്തമായ ജോലി സാധ്യതകളെ പറ്റിയും അതിനായി തിരഞ്ഞെടുക്കേണ്ട കോഴ്സുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പറ്റി ഉള്ള അറിവുകൾ പങ്കു വയ്ക്കുവാൻ സർ സയ്യിദ് കോളേജ് സ്റ്റാറ്റിസ്റ്റിക്സ് അസോസിയേഷൻ "ZEAL AND DREAM" എന്ന ഒരു ഓറിയന്റേഷൻ പ്രോഗ്രാം നടത്തുകയാണ്.
11/08/2021 ബുധനാഴ്ച 7.30pm ന് Google meet വഴി നടത്താൻ ഉദ്ദേശിക്കുന്ന ഈ പ്രോഗ്രാമിന്റെ രജിസ്ട്രേഷൻ ലിങ്ക് ലഭ്യമാകുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനു മായി
https://chat.whatsapp.com/FVGJ82sH4ooHGA4il3kpCj
എന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ: 9995429018,9645333688